ന്യൂഡൽഹി: കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുനാനാക്ക് ജയന്തിയോട് അനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. കര്‍ഷകരുടെ നന്മയ്ക്കു വേണ്ടിയാണ് നിയമങ്ങൾ കൊണ്ടുവന്നതെന്നും എന്നാൽ ഇതിൻ്റെ ഗുണവശങ്ങൾ ചില കര്‍ഷകര്‍ക്കു മനസ്സിലായില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ബുദ്ധിമുട്ടിച്ചതിനു രാജ്യത്തോടു മാപ്പു പറയുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
"മൂന്ന് കാര്‍ഷിക നിയമങ്ങളും പിൻവലിക്കാൻ ഞങ്ങൾ തീരുമാനിച്ചതായി ഇന്ന് ഞാൻ നിങ്ങളെ അറിയിക്കുകയാണ്." പ്രസംഗത്തിൻ്റെ അവസാനഭാഗത്ത് പ്രധാനമന്ത്രി പറഞ്ഞു. കർഷകർ സമരം അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഒരു കർഷകനും ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് തീരുമാനമെന്നും പ്രധാനമന്ത്രി പറഞ്ഞു
The 2020–2021 Indian farmers' protest is an ongoing protest
against three farm acts which were passed by the Parliament of India in
September 2020. A stalemate between the central government and the
farmers has been seen for the past few months. There has been a court
stay on the farm laws since January 2021.
No comments:
Post a Comment