തൊടുപുഴ: 1970 ന് ശേഷം നടന്ന പതിനൊന്ന് തിരഞ്ഞെടുപ്പുകളില്‍ ഒമ്പത്
തവണയും തൊടുപുഴയില്‍ നിന്നും വിജയിച്ചിട്ടുള്ളത് പിജെ ജോസഫ് ആണ്.
യുഡിഎഫിലും എല്‍ഡിഎഫിലുമായി മുന്നണി മാറിയെങ്കിലം തൊടുപുഴയിലെ ജനങ്ങള്‍
പിജെ ജോസഫില്‍ വിശ്വാസം അര്‍പ്പിച്ചു. അതില്‍ മാറ്റമുണ്ടായത് ഒരിക്കല്‍
മാത്രം. 2001 ലെ തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിലെ പിടി തോമസിനോട് പിജെ ജോസഫ്
തോല്‍ക്കുന്നത്. പത്ത് തവണ മത്സരിച്ചതില്‍ തൊടുപുഴയില്‍ പിജെ ജോസഫിന്‍റെ
ആദ്യത്തേയും അവസാനത്തേയും തോല്‍വിയായിരുന്നു അത്. ഇക്കുറി തൊടുപുഴയില്‍
വീണ്ടും പിജെ ജോസഫ് മത്സരിക്കാന്‍ രംഗത്ത് ഇറങ്ങുമ്പോള്‍ ആത്മവിശ്വാസത്തിന്
ഒട്ടും കുറവില്ലെങ്കിലും വലിയ വെല്ലുവിളിയാണ് എല്‍ഡിഎഫ് ഉയര്‍ത്തുന്നത്.
2016 ല്‍ സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലായിരുന്നു തൊടുപുഴയില്‍ നിന്നും പിജെ ജോസഫ് വിജയിച്ചത്. 45000 വോട്ടിന്‍റെ ഭൂരിപക്ഷം. 2011 ല്‍ 22000 ആയിരുന്ന ഭൂരിപക്ഷമാണ് സംസ്ഥാനത്തെ ഇടത് തരംഗത്തിലും പിജെ ജോസഫ് ഇരട്ടിയായി വര്‍ധിപ്പിച്ചത്. കേരള കോണ്‍ഗ്രസ് എമ്മിലേക്കുള്ള മടക്കമായിരുന്നു വോട്ട് വര്‍ധനവിലെ പ്രധാന കാരണം
2016 ല്‍ സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലായിരുന്നു തൊടുപുഴയില്‍ നിന്നും പിജെ ജോസഫ് വിജയിച്ചത്. 45000 വോട്ടിന്‍റെ ഭൂരിപക്ഷം. 2011 ല്‍ 22000 ആയിരുന്ന ഭൂരിപക്ഷമാണ് സംസ്ഥാനത്തെ ഇടത് തരംഗത്തിലും പിജെ ജോസഫ് ഇരട്ടിയായി വര്‍ധിപ്പിച്ചത്. കേരള കോണ്‍ഗ്രസ് എമ്മിലേക്കുള്ള മടക്കമായിരുന്നു വോട്ട് വര്‍ധനവിലെ പ്രധാന കാരണം
യുഡിഎഫില്‍ ഇത്തവണ സീറ്റ് വിഭജനം പോലും ഇതുവരെ
പൂര്‍ത്തിയായില്ലെങ്കിലും തൊടുപുഴയില്‍ പിജെ ജോസഫിനായുള്ള പ്രചാരണം
ആരംഭിച്ചിട്ട് നാളുകളേറെയായി. കോവിഡ് ബാധിതനായതിനാല്‍ ജോസഫ് രംഗത്ത്
ഇറങ്ങിയില്ലെങ്കിലും പ്രവര്‍ത്തകരെല്ലാം വലിയ ആവേശത്തില്‍ പ്രചാരണം
സജീവമാക്കുകയാണ്. ചികിത്സ പൂര്‍ത്തിയാക്കി ജോസഫ് കൂടെ വരുന്നതോടെ പ്രചാരണം
കൊഴുപ്പിക്കാനാണ് തീരുമാനം,
പിജെ ജോസഫിന്‍റെ ഷുവര്‍ സീറ്റായിരുന്നതിനാല്‍ രണ്ട് തവണയും
സ്വതന്ത്രരെ ഇറക്കിയുള്ള പരീക്ഷണായിരുന്നു സിപിഎം നടത്തിയത്. ഇത്തവണയും
തുടക്കത്തില്‍ ഇത്തരമൊരു ആലോചന പാര്‍ട്ടിക്കുണ്ടായിരുന്നു. മുന്‍ ബ്ലോക്ക്
പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ടിന്റെയും ജോയ്സ്
ജോര്‍ജിന്റെയുമെല്ലാം പേര് ഇവിടേക്ക് പറഞ്ഞുകേട്ടിരുന്നു.
എന്നാല്‍ ഒടുവില്‍ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാന്‍
തീരുമാനിച്ചതോടെ തൊടുപുഴയിലെ മത്സര ചിത്രം തെളിഞ്ഞു. പാര്‍ട്ടി ഉന്നതാധികാര
സമിതിയംഗമായ കെഐ ആന്റണിയെയാണ് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി
പരിഗണിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും മണ്ഡലത്തില്‍
സജീവമായി കഴിഞ്ഞ കെഐ ആന്‍റണി.
രണ്ടില ചിഹ്നത്തില്‍ കെഎ ആന്‍റണി മത്സരിക്കാന്‍ എത്തിയതോടെ കഴിഞ്ഞ
തവണകളിലേത് പോലെ അത്ര എളുപ്പത്തിലുള്ള വിജയം നേടാന്‍ പിജെ ജോസഫിന്
സാധിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. മണ്ഡലത്തിലെ പല മേഖലകളില്‍ വലിയ
സ്വാധീനം ഉള്ള നേതാവാണ് കെഎ ആന്‍റിണി. ശക്തമായ പ്രവര്‍ത്തനം
കാഴ്ചവെക്കാന്‍ സാധിച്ചാല്‍ മണ്ഡലം പിടിക്കാമെന്നാണ് ഇടത് പ്രവര്‍ത്തകരും
അവകാശപ്പെടുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ വലിയ തിരിച്ചടിയായിരുന്നു
യുഡിഎഫിന് നേരിടേണ്ടി വന്നത്. പിജെ ജോസഫിന്‍റെ സ്വന്തം തട്ടകമായി തൊടുപുഴ
നഗരസഭ ഭരണം അടക്കം മുന്നണി നഷ്ടമായി. ആകെ വോട്ടുകണക്കില്‍ ഇടതുപക്ഷവുമായി
ആറായിരം വോട്ടിന്‍റെ മേല്‍ക്കൈ മാത്രമാണ് യുഡിഎഫിനുള്ളത്. യുഡിഎഫിലെ സീറ്റ്
വിഭജനത്തില്‍ പിജെ ജോസഫ് തുടര്‍ന്ന കടുംപിടുത്തം മണ്ഡലത്തിലെ കോണ്‍ഗ്രസ്
അണികളിലും അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. ഇത് തങ്ങള്‍ക്ക്
ഗുകരമാവുമെന്നാണ് ഇടത്പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത്.
No comments:
Post a Comment